ശ്രീനാരായണ ശൈവസങ്കേതയാത്ര ഫെബ്രു. 15ന്

Saturday 24 January 2026 12:00 AM IST

ശിവഗിരി: ശിവരാത്രി ദിനത്തിൽ ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നിന്നും അരുവിപ്പുറത്തേക്ക് ശ്രീനാരായണ ശൈവസങ്കേതയാത്ര ഫെബ്രുവരി 15ന് നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഭക്തരും പങ്കെടുക്കും. രാവിലെ 6ന് പുറപ്പെടുന്ന യാത്ര വർക്കല ശ്രീപ്ലാവഴികം ദേവീക്ഷേത്രം,കായിക്കര ശ്രീകപാലേശ്വരം ക്ഷേത്രം,ഏറത്ത് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം,അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരം ക്ഷേത്രം,കടയ്ക്കാവൂർ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം,വക്കം ശ്രീദേവേശ്വര ക്ഷേത്രം,കുളത്തൂർ കോലത്തുകര ക്ഷേത്രം,മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം,കുന്നുംപാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനവും സത്സംഗവും നടത്തി തീർത്ഥം ശേഖരിച്ച് രാത്രിയോടെ അരുവിപ്പുറം ക്ഷേത്രത്തിലെത്തും. അവിടത്തെ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുത്താകും മടക്കയാത്ര. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 5ന് മുമ്പായി ബുക്കു ചെയ്യണമെന്ന് ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. ഫോൺ: 7012721492, 9496504181, 9495207920