വാർഷിക പൊതുയോഗം
Saturday 24 January 2026 12:31 AM IST
ഇളമണ്ണൂർ: എസ്.എൻ.ഡി.പി യോഗം ആർ.രാഘവൻ മെമ്മോറിയൽ മാരൂർ -ഇളമണ്ണൂർ 2833 നമ്പർ ശാഖയിൽ വാർഷിക പൊതുയോഗം 26ന് വൈകിട്ട് 4ന് ശാഖാ മന്ദിരം ഹാളിൽ നടക്കും. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പർ വയല ചന്ദ്രശേഖരൻ ആശംസ പ്രസംഗം നടത്തും.