ടോക്ക് ഓൺ സെമിനാർ
Saturday 24 January 2026 12:35 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് എച്ച്.എസ്.എസ് പാർലമെന്റൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ 28ന് നടത്തുന്ന ടോക്ക് ഓൺ സെമിനാറിൽ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടറായ ഡോ. മുരളി തുമ്മാരകുടി സംസാരിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പരിപാടിയിൽ സ്‌കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്യും. 600 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പി.ടി.എ പ്രസിഡന്റ് ഫാ.ഷൈജു കുര്യൻ, ജനറൽ കൺവീനർ ബിനോദ് മാത്യു എന്നിവർ അറിയിച്ചു.