തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ശതാബ്ദി ആഘോഷം
Friday 23 January 2026 10:38 PM IST
കൊച്ചി: തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, എക്‌സി. എൻജിനിയർ വി.പി.സിന്റോ, ഡോ.പി.ആർ.സജി, എൻ.എ.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത്ത് ബാബു, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.എൽ.ബാബു, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.