നിയമന ശുപാർശ ഉത്തരവ്: ജില്ലാ തല ഉദ്ഘാടനം
Friday 23 January 2026 10:39 PM IST
കാക്കനാട്: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് നൽകിയ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ ഉത്തരവ് നൽകുന്നതിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം കാക്കനാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കിയ പട്ടികയിൽ നിന്ന് 33 പേർക്കാണ് നിയമന ശുപാർശ നൽകിയത്. യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഉല്ലാസ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ രേഖ കുര്യാക്കോസ്, സീനിയർ സൂപ്രണ്ട് ഇ.എ.ബിന്ദു, പി.എം.അലിയാർ,കെ.എ.അനീഷ,സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി ലാൽ എന്നിവർ സംസാരിച്ചു.