വികസന സെമിനാർ

Saturday 24 January 2026 12:39 AM IST

പത്തനംതിട്ട: ജില്ലാ പദ്ധതി അന്തിമമാക്കാനുള്ള വികസന സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷയാകും. മന്ത്രി വീണ ജോർജ്, നിയസമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു.ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ഉപസമിതികളുടെ കൺവീനർമാരും ജില്ലാതല ഉദ്യോഗസ്ഥരും നിർദേശങ്ങൾ അവതരിപ്പിക്കും.