മാനന്തവാടി പിടിക്കാൻ ആര് വരും? ചർച്ച സജീവമാക്കി കോൺഗ്രസ്

Saturday 24 January 2026 12:43 AM IST
കോൺഗ്രസ്

മാ​ന​ന്ത​വാ​ടി​:​ ​ര​ണ്ടു​ത​വ​ണ​ ​കൈ​വി​ട്ടു​പോ​യ​ ​മാ​ന​ന്ത​വാ​ടി​ ​മ​ണ്ഡ​ലം​ ​ഇ​ത്ത​വ​ണ​ ​പി​ടി​ക്കാ​ൻ​ ​ഉ​റ​ച്ചി​രി​ക്കു​ക​യാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​രെ​ന്ന​ ​ കാര്യത്തിൽ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ആലോചന തുടങ്ങിയില്ലെങ്കി​ലും​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​നി​ര​വ​ധി​ ​പേ​രു​ക​ൾ​ ​ഉ​യ​ർ​ന്ന് ​ക​ഴി​ഞ്ഞു.​ ​ മു​ൻ​ ​മ​ന്ത്രി​ ​പി.​കെ​ ​ജ​യ​ല​ക്ഷ്മി​ ​മ​ത്സ​രി​ക്കി​ല്ലെ​ന്ന് ​ഏ​താ​ണ്ട് ​ഉ​റ​പ്പാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക്കാ​യി​ ​എ,​ ​ഐ​ ​വി​ഭാ​ഗം​ ​പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കൊ​ല്ലം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​ജി​ ​മ​ഞ്ജു​ ​കു​ട്ട​ന്റെ​ ​പേ​രാ​ണ് ​ലി​സ്റ്റി​ൽ​ ​ഒ​ന്നാ​മ​താ​യി​ ​ഉ​യ​ർ​ന്നു​ ​കേ​ൾ​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ജി​ല്ല​യ്ക്ക് ​പു​റ​ത്ത് ​നി​ന്നൊ​രാ​ൾ​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം.​ ​അ​തെ​സ​മ​യം​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​മ​ഞ്ജു​ ​കു​ട്ട​ൻ​ ​മ​ത്സ​രി​ക്കാ​ൻ​ ​സ​ന്ന​ദ്ധ​ ​പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് .​ ​ഇ​ദ്ദേ​ഹം​ ​മ​ണ്ഡ​ലം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച് ​ക​ഴി​ഞ്ഞു.​ ​എ.​ഐ.​സി.​സി​യു​ടെ​ ​പി​ന്തു​ണ​യും​ ​മ​ഞ്ജു​ ​കു​ട്ട​നു​ണ്ട്.​ ​ക​ൽ​പ്പ​റ്റ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മു​ട്ടി​ൽ​ ​ഡി​വി​ഷ​ൻ​ ​അം​ഗം​ ​ശ​ശി​ ​പ​ന്നി​ക്കു​ഴി​യി​ലി​ന്റെ​ ​പേ​രും​ ​കെ.​പി.​സി.​സി​യു​ടെ​ ​മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​മു​ൻ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​യും​ ​നി​ല​വി​ൽ​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ണ് ​ശ​ശി. മ​ണി​ക്കു​ട്ട​ൻ​ ​പ​ണി​യ​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ആ​ദി​വാ​സി​ ​സം​ഘ​ട​ന​ക​ൾ​ ​എ.​ഐ.​സി.​സി​യെ​ ​സ​മീ​പി​ച്ച​താ​യും​ ​അ​റി​യു​ന്നു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മീ​നാ​ക്ഷി​ ​രാ​മ​ൻ,​ ​എ​ട​വ​ക​ ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​നി​ല​വി​ൽ​ ​ബ്‌​ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​വു​മാ​യ​ ​ഉ​ഷാ​ ​വി​ജ​യ​ൻ,​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​കെ​ ​അ​ണ്ണ​ന്റ​ ​മ​ക​നും​ ​അ​ദ്ധ്യാ​പ​ക​നു​മാ​യി​രു​ന്ന​ ​പി​ ​മു​ര​ളീ​ദാ​സ്,​ ​സി.​കെ​ ​ജാ​നു​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ളും​ ​ച​ർ​ച്ച​ക​ളി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​കോ​ൺ​ഗ്ര​സ് ​പു​തു​മു​ഖ​ങ്ങ​ളെ​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​മ​ഞ്ജു​ ​കു​ട്ട​നും​ ​ശ​ശി​ക്കു​മാ​യി​രി​ക്കും​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ൽ.

ഉയരുന്ന പേരുകൾ

ജി മഞ്ജു കുട്ടൻ

ശശി പന്നിക്കുഴി

മണിക്കുട്ടൻ പണിയൻ

മീനാക്ഷി രാമൻ

ഉഷാ വിജയൻ

പി മുരളീദാസ്

സി.കെ ജാനു