കേരള സർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ നാലുവർഷ ബിരുദ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. കരിയർ റിലേറ്റഡ് കോഴ്സുകളുടെ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കുവാനുള്ള തീയതി 30 വരെ നീട്ടി.
രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്‌സി/ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 30ലേക്ക് നീട്ടി.
വിദൂരവിദ്യാഭ്യാസ വിഭാഗം 2026 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ കാര്യവട്ടം ക്ലിഫിലെ ഇ.ഇ.എ ലാബിൽ 29, 30 തീയതികളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബിവോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 27 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ ഫെബ്രുവരി 5, 6, 9 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 19, 20, 21 തീയതികളിലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന കോളേജുകളിൽ നിന്നുള്ള മാർക്ക് എൻട്രി 28 വരെ നീട്ടി.
എം.ജി സർവകലാശാലപരീക്ഷാഫലം
ഒന്ന് മുതൽ പത്തുവരെ സെമസ്റ്ററുകൾ പഞ്ചവത്സര എൽ എൽ.ബി (2000 മുതൽ 2011 വരെ അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്) സെപ്തംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വൈവ വോസി ഒന്നു മുതൽ നാലുവരെ സെമസ്റ്ററുകൾ എം.എ ഇക്കണോമിക്സ് റഗുലർ (2004 മുതൽ 2011 വരെ അഡ്മിഷനുകൾ) അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് ജനുവരി 2025 പരീക്ഷയുടെ ഡിസർറ്റേഷൻ ആൻഡ് കോംപ്രീഹെൻസീവ് വൈവവോസി പരീക്ഷകൾ 30ന് നടക്കും.
ഓർമിക്കാൻ...
1. നീറ്റ് പി.ജി പരീക്ഷാ തീയതി: 2026ലെ നീറ്റ് പി.ജി, നീറ്റ് എം.ഡി.എസ് പരീക്ഷാ തീയതികൾ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: natboard.edu.in.