കാൽനാട്ട് കർമ്മം
Saturday 24 January 2026 12:45 AM IST
പത്തനംതിട്ട: ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ കോഴഞ്ചേരി ഈസ്റ്റ് ജനതാ മിനി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലെ മൗണ്ട് സിയോൺ നഗറിൽ നടക്കുന്ന 26-ാമത് കിടങ്ങാലിൽ മത്തായിക്കുട്ടി മെമ്മോറിയൽ ജനതാ അഖില കേരള വോളിബാൾ ടൂർണമെന്റിനായി നിർമ്മിക്കുന്ന ഗ്യാലറിയുടെ കാൽനാട്ട് കർമ്മം ഇന്ന് രാവിലെ 9ന് വയനാട് എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ഷാജി മാത്യു പുളിമൂട്ടിൽ നിർവഹിക്കും. കോഴഞ്ചേരി ഈസ്റ്റ് ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്റ് വിജു കിടങ്ങാലിൽ അദ്ധ്യക്ഷനാകും.