യു.​ജി.​എ​സ് ​ഗോ​ൾ​ഡ് ​ലോ​ണി​ന്റെ ബ്രാ​ൻ​ഡ് ​അം​ബാ​സ​‌ഡറായി തൃ​ഷ

Saturday 24 January 2026 12:10 AM IST

പാലക്കാട്: പ്രമുഖ ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗോൾഡ് ലോണിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ താരം തൃഷയെ തിരഞ്ഞെടുത്തു. ഇതുവഴി കൂടുതൽ ജനങ്ങളിലേക്ക് വിശ്വാസ്യതയോടെ സേവനങ്ങളെത്തിക്കുകയാണ് ലക്ഷ്യം. കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് രൂപകൽപ്പന ചെയ്ത കമ്പനിയുടെ പുതിയ ലോഗോ തൃഷയും യു.ജി.എസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അജിത് പാലാട്ടും മാനേജ്‌മെന്റ് ടീമും ചേർന്ന് പുറത്തിറക്കി.

വളർച്ചയുടെയും നവീകരണത്തിന്റെയും പാതയിലെ നാഴികക്കല്ലാണിതെന്ന് അജിത്ത് പാലാട്ട് പറഞ്ഞു. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് തൃഷയുമായുള്ള സഹകരണം കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ആസ്ഥാനമായ യു.ജി.എസ്, കുറഞ്ഞ പലിശ നിരക്കിലും ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുതാര്യതയിലൂടെയുമാണ് ശ്രദ്ധേയമായത്. കേരളത്തിൽ വിപുലമായ സാന്നിദ്ധ്യമുള്ള യു.ജി.എസ്, സ്വർണത്തിന് നാല് ശതമാനം പലിശയിലും 90 ശതമാനം വരെ പരമാവധി മൂല്യത്തിലും വായ്പ നൽകുന്നു. ഫിക്സഡ് ഡെപ്പോസിറ്റിന് 12 ശതമാനം വരെ പലിശ ലഭിക്കും. കർഷകർക്കായി 'യു.ജി.എസ് കിസാൻ', ചെറുകിട വ്യാപാരികൾക്കായി 'യു.ജി.എസ് ബിസിനസ് ഗോൾഡ് ലോൺ' പദ്ധതികളുമുണ്ട്. ഫോൺ: 81570 81570