കേരളത്തിന്റെ കാർഗോ ഹബ്ബാകാൻ സിയാൽ

Saturday 24 January 2026 12:12 AM IST

നെടുമ്പാശേരി: കേരളത്തിന്റെ കാർഗോ ഹബ്ബാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ(സിയാൽ) ഉയർത്താൻ വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രതിവർഷം നടക്കുന്ന 35,000 കോടി രൂപയുടെ കാർഗോ ഇടപാടുകളിൽ 57 ശതമാനം കൊച്ചി വിമാനത്താവളവും കൊച്ചി തുറമുഖവും വഴിയാണ്. സംസ്ഥാനത്തെ എയർ കാർഗോയിൽ 60 ശതമാനവും കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോയിലധികവും കൊച്ചി വിമാനത്താവളം വഴിയാണെന്ന് സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ പറഞ്ഞു.

കോയമ്പത്തൂർ വിമാനത്താവളം ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ അധിക കാർഗോ കൈകാര്യം ചെയ്യാൻ സൗകര്യം വേണ്ടിവരും. യൂറോപ്പിലേക്കുള്ള കയറ്റുമതി നിബന്ധനകളെ കുറിച്ച് അവബോധം നൽകുന്നതിന് പാക്ക് ഹൗസ് സ്ഥാപിക്കും. ലോജിസ്റ്റിക് പാർക്ക്, സ്വതന്ത്ര വ്യാപാര മേഖല എന്നിവയും ആലോചിക്കുന്നു. കൊച്ചിയിൽ നിന്നുള്ള മരുന്ന് കയറ്റുമതി വർദ്ധിപ്പിക്കാൻ ഫാർമ സർട്ടിഫിക്കേഷന് ശ്രമിക്കുന്നു. തപാൽ വകുപ്പുമായി കൈകോർത്ത് ചെറുകിട കർഷകരുടെ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. നെടുമ്പാശേരിയിലെ മികച്ച കാർഗോ സ്ഥാപനങ്ങളെ എല്ലാവർഷവും ആദരിക്കും.

സിയാലിലൂടെ വളർത്തുമൃഗങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കൂടുകയാണ്. ഇതിന് അനുമതിയുള്ള രാജ്യത്തെ ഏഴ് എയർപോർട്ടുകളിലൊന്ന് സിയാലാണെന്ന് പബ്ലിക് റിലേഷൻസ് ഓഫീസറും അസി. ജനറൽ മാനേജരുമായ പി.എസ്. ജയൻ പറഞ്ഞു.

കാ​ർ​ഗോ​ ​ബി​സി​ന​സ് ​സ​മ്മി​റ്റ് ​ജ​നു​വ​രി​ 31​ ​മു​തൽ

ഫി​ക്കി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​സി​യാ​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​കാ​ർ​ഗോ​ ​ബി​സി​ന​സ് ​സ​മ്മി​റ്റ് ​ജ​നു​വ​രി​ 31​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്ന് ​വ​രെ​ ​ന​ട​ക്കും.​ ​കാ​ർ​ഗോ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ക​ൾ​ ​ചെ​യ്യും.​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​രാ​വി​ലെ​ 11.30​ന് ​ന​ട​ക്കു​ന്ന​ ​പ്ലീ​ന​റി​ ​സെ​ഷ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​സി​യാ​ൽ​ ​എം.​ഡി​ ​എ​സ്.​ ​സു​ഹാ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ്‌​റ്റാ​ളു​ക​ളു​മാ​യി​ ​പ്ര​ദ​ർ​ശ​ന​വും​ ​സ​മ്മി​റ്റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കും.​ ​ബി​സി​ന​സ് ​സ​മ്മി​റ്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​മു​ൻ​കൂ​ട്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.