ശബരിമല സ്വർണക്കൊള്ള : കെ പി ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

Friday 23 January 2026 11:24 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കേസിലെ 11ാം പ്രതിയാണ്. ജയിലിലെ മെഡിക്കൽ ഓഫീസർ രേഖകൾ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ഇക്കഴിഞ്ഞ 17നാണ് ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് 27ന് കോടതിക്ക് റിപ്പോർട്ട് നൽകും.

അതേസമയം ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ര​ണ്ടു​ ​കേ​സു​ക​ളി​ലും​ ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​രാ​രി​ ​ബാ​ബു​വി​ന് ​ജാ​മ്യം ലഭിച്ചു.​ ​ഇതോടെ ഇയാൾ ​ജ​യി​ൽ​ ​മോ​ചി​ത​നാ​യി.​ ​ശ്രീ​കോ​വി​ലി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ലെ​യും​ ​ക​ട്ടി​ള​പ്പാ​ളി​യി​ലെ​യും​ ​സ്വ​ർ​ണം​ ​അ​പ​ഹ​രി​ച്ച​ ​കേ​സു​ക​ളി​ൽ​ ​അ​റ​സ്റ്റി​ലാ​യി​ 90​ ​ദി​വ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​‌​ഡ്ജി​ ​സി.​എ​സ്.​മോ​ഹി​ത് ​സ്വാ​ഭാ​വി​ക​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്. ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സു​ക​ളി​ൽ​ ​ആ​ദ്യ​മാ​യി​ ​ജ​യി​ൽ​മോ​ചി​ത​നാ​കു​ന്ന​ ​പ്ര​തി​യാ​ണ് ​മു​രാ​രി​ ​ബാ​ബു.​ ​ര​ണ്ടു​ ​ആ​ൾ​ ​ജാ​മ്യ​വും​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​തു​ല്യ​മാ​യ​ ​ഈ​ടും​ ​ന​ൽ​ക​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​യി​ലാ​ണ് ​ജാ​മ്യം.​ ​