വിമാനത്താവളത്തിൽ മേയറില്ല; പാർട്ടി തീരുമാനമെന്ന് രാജേഷ്

Friday 23 January 2026 11:41 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്താതിരുന്നതിൽ വിശദീകരണവുമായി മേയർ വി.വി.രാജേഷ്. സംഭവം വിവാദമായതോടെയാണിത്. പ്രധാനമന്ത്രിയുടെ രണ്ട് പരിപാടിയിലും മേയറുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് പാർട്ടി നിർദ്ദേശമുണ്ടായിരുന്നു.അതിനാലാണ് വിമാനത്താവളത്തിൽ പോകാതിരുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഗവർണർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് അനുമതി നൽകിയിരുന്നത്.