കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോ. വാർഷിക സമ്മേളനം

Saturday 24 January 2026 12:03 AM IST

തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ 56 -ാ മത് വാർഷിക സമ്മേളനം 26 ന് രാവിലെ 10 ന് ജോയിന്റ് കൗൺസിൽ ഹാളിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വി.ജോയി എം.എൽ.എ വിശിഷ്ടാതിഥിയാകും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ പങ്കെടുക്കും. കേരളകൗമുദി നോൺ ജേണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് .സാബു സ്വാഗതവും, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ നന്ദിയും പറയും.

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. ഐ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ മുഖ്യ പ്രഭാഷണം നടത്തും.അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ചയ്‌ക്കും മറുപടിക്കും ശേഷം ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്തും.