ആരോപണങ്ങൾ വാസ്താവിരുദ്ധം: സി.പി.എം 

Saturday 24 January 2026 12:13 AM IST

കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. വർഷങ്ങൾക്ക് മുൻപ് പാർട്ടിയിൽ ഉയർന്നുവന്ന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചതാണെന്നും സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിയുടെ സമ്മേളന കാലഘട്ടത്തിൽ കുഞ്ഞികൃഷ്ണൻ പുതിയ ചില ആരോപണങ്ങൾ ഉന്നയിച്ചു. അത് വാർത്തയായ സാഹചര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷൻ വീണ്ടും അന്വേഷണം നടത്തി. അന്വേഷണത്തിൽ വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി.കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും ഉപകരണമായി മാറുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും രാഗേഷ് വ്യക്തമാക്കി.