ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ

Saturday 24 January 2026 12:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 437 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ശുപാർശയുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ., കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എംപ്ലോയ്‌മെന്റ് ഡയറക്ടർ സുഫിയാൻ അഹമദ് തുടങ്ങിയവർ പങ്കെടുത്തു.