ഫെറ്റോ പ്രതിഷേധം

Saturday 24 January 2026 12:35 AM IST

കൊട്ടാരക്കര: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഫെറ്റോയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മാസങ്ങളായി ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും നിഷേധിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ക്ഷാമബത്ത അവകാശമല്ലെന്ന് സർക്കാർ കോടതയിൽ സത്യവാങ്മൂലം നൽകിയത്. ഫെറ്റോ സംസ്ഥാന സെക്രട്ടറി പാറങ്കോട് ബിജു ധർണ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.രാജേഷ് അദ്ധ്യക്ഷനായി. എൻ.ഡി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള, മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ, സംസ്ഥാന സമിതി അംഗം അനിൽകുമാർ, ബി. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.