ജനപ്രതിനിധികൾക്ക് സ്വീകരണം

Saturday 24 January 2026 12:35 AM IST

കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. നാളെ വൈകിട്ട് 3ന് നടക്കുന്ന യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എം.എം.ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസി‌ഡന്റ് ആർ.വിജയൻ പിള്ള, നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഡി.മാമച്ചൻ, വിജയൻ നെടുമൺകാവ്, എസ്.രവികുമാർ, എ.ബഷീർ ചീരങ്കാവ്, ബൈജു പണയിൽ, ജി.കൃഷ്ണൻ കുട്ടിനായർ, എൻ.രാധാകൃഷ്ണ പിള്ള, സാം കെ.എബ്രഹാം, ജോൺ വിൽഫ്രഡ്, ആർ.രാജേന്ദ്ര പ്രസാദ്, എസ്. പുഷ്പരാജൻ എന്നിവർ സംസാരിക്കും. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ. ഷാജു, കൗൺസിലർമാരായ എസ്.ആ‌ർ. രമേശ്, എസ്.രാമകൃഷ്ണ പിള്ള, വി.ഫിലിപ്പ്, കെ.ജി. അലക്സ്, മിനി കുമാരി എന്നിവർക്കും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗങ്ങളിൽ നിന്ന് ജനപ്രതിനിധികളായവർക്കും സ്വീകരണം നൽകും.