ജെ.എസ്.എസ് ജില്ലാ പ്രതിനിധി സമ്മേളനം

Saturday 24 January 2026 12:47 AM IST

കൊല്ലം: ജെ.എസ്.എസ് ജില്ലാ പ്രതിനിധി സമ്മേളനം 26ന് കൊട്ടാരക്കര നെടുവത്തൂരിൽ നടക്കും. ഉച്ചയ്ക്ക് 2ന് നെടുവത്തൂർ ആനന്ദം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, സജീവ് സോമരാജൻ, കാട്ടുകുളം സലീം, പ്രസാദ്, രാജൻ പൂവറ്റൂർ, സുനിൽ ദത്ത്, റിജീഷ്, ഹരി പട്ടാഴി, തുളസീധരൻ, നിധീഷ്, ഹരിപ്രസാദ്, നീലികുളം സിബു, അഭീഷ് നാഥ്, അൻസർ, അലക്സ്, ജേക്കബ് ജോർജ്ജ് എന്നിവർ സംസാരിക്കും. യു.ഡി.എഫിലേക്ക് എത്തിയ മുൻ എം.എൽ.എ പി.ഐഷാപോറ്റിക്ക് സമ്മേളനത്തിൽ സ്വീകരണം നൽകും. 11 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 230 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇക്കുറി കൊല്ലം സീറ്റ് ഉൾപ്പടെ മൂന്ന് സീറ്റുകൾ പാർട്ടിക്ക് വേണമെന്ന് യു.ഡി.എഫ് നേതൃത്വത്തോടെ ആവശ്യപ്പെട്ടെന്ന് ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത് അറിയിച്ചു.