എസ്.ചന്ദ്രബാബു ശ്രീനാരായണ സോഷ്യൽ സെന്റർ ട്രസ്റ്റ് ചെയർമാൻ

Saturday 24 January 2026 2:02 AM IST

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പിന്തുടരുന്ന വർക്കല ആസ്ഥാനമായി രൂപീകരിച്ച ശ്രീനാരായണ സോഷ്യൽ സെന്റർ ട്രസ്റ്റ് ചെയർമാനായി എസ്.ചന്ദ്രബാബുവിനെ വീണ്ടും തി​രഞ്ഞെടുത്തു. ഡി.വിപിൻ രാജ് (വൈസ്ചെയർമാൻ‌), സി.വി.വിജയൻ (സെക്രട്ടറി), എൻജിനീയർ ടി.കെ.ജയകുമാർ (ജോ.സെക്രട്ടറി),എസ്.രാമചന്ദ്രൻ (ട്രഷറർ) എന്നിവരാണ് മറ്റുഭാരവാഹികൾ. 15അംഗകമ്മിറ്റിയെയും തിരഞ്ഞെടുത്തു. വർക്കലയിൽ 2014ലാണ് ശ്രീനാരായണ സോഷ്യൽ സെന്റർ ട്രസ്റ്റ് രൂപം കൊള്ളുന്നത്. വിദേശത്തും സ്വദേശത്തുമായി 100ലധികം അംഗങ്ങളുള്ള സംഘടന ആസ്ഥാന മന്ദിരത്തിനായി ശിവഗിരിയുടെ മണ്ണിൽ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. എറണാകുളം ഗ്ലോബൽ എഡ്യുക്കേഷണൽ കൺസൾട്ടൻസിയുമായി ചേർന്ന് വർക്കല എസ്.എൻ കോളേജിലെ വിവിധ റാങ്ക് ജേതാക്കൾക്ക് എല്ലാ വർഷവും ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ട്രസ്റ്റ് ഏറ്റെടുത്തിട്ടുള്ളത്.