ജസ്റ്റിസ് വി.ജി. അരുണിന് യാത്രഅയപ്പ് നൽകി

Saturday 24 January 2026 1:05 AM IST

കൊച്ചി : ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് വി.‌ജി. അരുണിന് ഫുൾകോർട്ട് റഫറൻസോടെ യാതഅയപ്പ് നൽകി. ചീഫ് ജസ്റ്റിസിന്റെ കോടതി ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായി. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ പങ്കെടുത്തു. 2018 നവംബർ 5 മുതൽ ഹൈക്കോടതിയിൽ പ്രവർത്തിക്കുന്ന ജസ്റ്റിസ് അരുൺ 25നാണ് ഔദ്യോഗികമായി വിരമിക്കുന്നത്.