ഇന്ത്യയിലെ 'ആ പ്രതിഭാസം' കണ്ടുഞെട്ടി റഷ്യക്കാർ; ആദ്യ കാർ യാത്രയിലെ അനുഭവം പങ്കുവച്ച് യുവതി

Saturday 24 January 2026 12:13 PM IST

ഇന്ത്യയിൽ തന്റെ മാതാപിതാക്കളുടെയൊപ്പമുള്ള ആദ്യ കാർ യാത്രയുടെ അനുഭവം റഷ്യൻ യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലാവുന്നു. കാർ യാത്രക്കിടെ ലക്കും ലഗാനുമില്ലാത്ത ഹോണടി കേട്ട് മാതാപിതാക്കളുടെ ആശ്ചര്യത്തോടെയും അമ്പരപ്പോടെയുമുള്ള പ്രതികരണമാണ് യുവതി വീഡിയോയിലൂടെ പങ്കുവച്ചത്.

മറീന കർബാനിയെന്ന യുവതി പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. കാറിന്റെ പിൻസീറ്റിലാണ് മറീനയുടെ മാതാപിതാക്കൾ ഇരുന്നത്, മറീന മുൻസീറ്റിലും. കാർ യാത്രക്കിടെ എന്തിനാണ് ഇത്രയധികം ഹോണടിക്കുന്നതെന്ന് മറീനയുടെ മാതാപിതാക്കൾ ആശ്ചര്യപ്പെടുന്നത് വീഡിയോയിൽ കാണാം. അയാളെന്തിനാണ് ഇത്രയും ഹോണടിക്കുന്നതെന്ന് മറീനയുടെ പിതാവ് ചോദിക്കുന്നതും നമ്മളവരെ ശല്യപ്പെടുത്തുകയാണോയെന്ന് മാതാവും ചോദിക്കുന്നത് വീഡിയോയിൽ കാണാം. 'ഇത്രയധികം ഹോണടിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ പാടുപെടുകയായിരുന്നു അവർ. ഞാൻ പറഞ്ഞു, ഇന്ത്യയിലേയ്ക്ക് സ്വാഗതം. ഇവിടെ ഹോണടിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട'- എന്ന അടിക്കുറിപ്പോടെയാണ് മറീന വീഡിയോ പങ്കുവച്ചിരിക്കുന്നത്.