ബൈസൺവാലിയിൽ വിനോദസഞ്ചാരികളെത്തിയ മിനിവാൻ മറിഞ്ഞു, രണ്ടുപേരുടെ നില ഗുരുതരം
Saturday 24 January 2026 12:23 PM IST
ഇടുക്കി: ബൈസൺവാലിയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ മിനി വാൻ അപകടത്തിൽപ്പെട്ടു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ട്രിച്ചി സ്വദേശികളായ ശക്തി, ജാഫർ എന്നിവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ മൂന്നാർ സന്ദർശനത്തിനെത്തിയതെന്നാണ് വിവരം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.