കവിത ഇന്നലകൾ

Sunday 25 January 2026 2:46 AM IST

ഇന്നലകൾ കടന്നുപോയ

വഴികൾ

ചോദ്യശരമായ് ഞാൻ

തേടിടുമ്പോൾ

ജീവാഗ്‌നി തുടിക്കും

നാളേയെന്തെന്നറിഞ്ഞീടാതെ

ഉത്തരം അറിയുവാൻ

വെമ്പൽ പൂണ്ടിടുന്നു.

കൊഴിഞ്ഞകാലം ഓർത്തു

ചിത്തമാനസം പൂണ്ടിടാതെ

നാളെ ഉദിക്കും കിരണങ്ങൾ

രശ്മിച്ചൊരിയവേ

ജ്വാല ശമിക്കുവാൻ

കിരണങ്ങളാഴിയിൽ പിടയവേ

അമർത്തുന്നു നെഞ്ചകത്തിൽ

പൊള്ളുന്ന പകയാൽ

ഇന്ദ്രജാല കിരണങ്ങൾ

പൊഴിച്ചിടുന്നു.

ഇന്നത്തെ കിനാവുകൾ

സ്മരിച്ചിടാതുലകിൽ

നാളെ ദീർഘശ്വാസമായ്

യാത്ര തുടങ്ങീടണം

ആശ്വാസവാക്കും

പൊള്ളുന്ന പിടയലും

ചേർത്തൊരുക്കി

ജീവിതമാം യാത്ര

തുടങ്ങീടണം.

അമ്മിണി കുട്ടൻ പേട്ട.