എസ്.എൻ.എം സ്കൂൾ വാർഷികാഘോഷം
Saturday 24 January 2026 4:57 PM IST
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എൻ. ശ്രീദേവി അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ ഷിബു പുലർകാഴ്ച, നടന്മാരായ അരുൺ മാഞ്ഞാലി, അഖിൽ എസ്. പറവൂർ എന്നിവർ മുഖ്യാതിഥികളായി. സഭാ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, സ്കൂൾ മാനേജർ അഭിജിത്ത് ബാബു, പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് രാഖി കെ. ഷഹീദ്, സ്റ്റാഫ് സെക്രട്ടറി വി.പി. ഗീത തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും യാത്രഅയപ്പ് നൽകി.