കൂത്താട്ടുകുളം എച്ച്.എസ്.എസ് വാർഷികാഘോഷം

Saturday 24 January 2026 5:45 PM IST
കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും നഗരസഭാ കൗൺസിലർ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രഅയപ്പും നടത്തി. മുനിസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ലേഖ കേശവൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ജോൺഎൻഡോവ്മെന്റും പ്രതിഭാപുരസ്കാരവും വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക എം. ഗീതാദേവി, പി.ടി.എ പ്രസിഡന്റ് പി.ബി. സാജു, മദേഴ്സ് ഫോറം പ്രസിഡന്റ് സിനിഷൈൻ, എസ്.എം.സി ചെയർപേഴ്സൺ അംബുജാക്ഷിഅമ്മ, പി.എം. ബിനു, രഞ്ജുമോൾ, സ്റ്റാഫ്സെക്രട്ടറി എ.എൻ. അജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.