രക്തബന്ധുവിന്റെ നേതൃത്വത്തിൽ ആദരവ്
Sunday 25 January 2026 12:54 AM IST
ഫോർട്ട് കൊച്ചി: സി.സി.എസ് രക്തബന്ധുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബ്ലഡ് കോഓർഡിനേറ്റർമാർക്ക് ആദരവ് നൽകി. പള്ളത്ത് രാമൻ ഹാളിൽ നടന്ന ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സലീം ഷുക്കൂർ അദ്ധ്യക്ഷനായി. ടി.കെ. അഷ്റഫ്, കെ.എ. മനാഫ്, വി.എ. ശ്രീജിത്ത്, അഡ്വ. പ്രിയ പ്രശാന്ത്, മഞ്ജു അനിൽകുമാർ, കെ.ബി. സലാം, മുകേഷ് ജെയിൻ, ഡോ. സജിത്ത് വിളമ്പിൽ, ലക്ഷ്മി ജയൻ, ഷെമീർ വളവത്ത്, എം.എസ്. അബ്ദുൽ റൗഫ്, അനീഷ് കൊച്ചി, ഷീജ സുധീർ, സി.ടി. താജുദ്ദീൻ എന്നിവർ സംസാരിച്ചു. ഷംസു യാക്കൂബ് സ്വാഗതവും രാജീവ് പള്ളുരുത്തി നന്ദിയും പറഞ്ഞു. തുടർന്ന് രക്തദാന ക്യാമ്പും ഗാനവിരുന്നും നടന്നു.