രജതജൂബിലി ആഘോഷ സമാപനം
Sunday 25 January 2026 1:11 AM IST
കൊച്ചി: ഭവൻസ് മുൻഷി വിദ്യാശ്രമത്തിന്റെ രജതജൂബിലി ആഘോഷ സമാപനവും സ്‌കൂൾ വാർഷികാഘോഷവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആസ്റ്റർ മെഡിസിറ്റി സീനിയർ ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ സ്ഥാപകനും സ്വാതന്ത്ര്യസമര സേനാനിയുമായ കുലപതി ഡോ. കെ.എം. മുൻഷിയുടെ ആദർശങ്ങൾ ഉൾക്കൊള്ളിച്ച് 'ആധാരം ച ഗതിം ച" എന്ന പരിപാടിയും അരങ്ങേറി.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ സി.എ. വേണുഗോപാൽ, ഡയറക്ടർ ഇ. രാമൻകുട്ടി, പ്രിൻസിപ്പൽ എസ്. ലത, പി.ടി.എ പ്രസിഡന്റ് പ്രജീഷ് പണിക്കർ, വൈസ് പ്രിൻസിപ്പൽ ലിജി പി. പ്രസാദ് വൈസ് പ്രിൻസിപ്പൽ രമ്യ ദാസ് എന്നിവർ സംസാരിച്ചു.