ജൈവ പച്ചക്കറി കൃഷി വിത്തുനടീൽ ഉദ്ഘാടനം
Sunday 25 January 2026 12:29 AM IST
വടകര: കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് കമ്മിറ്റിക്ക് കീഴിൽ 'വയൽ വെളിച്ചം' കാർഷിക കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഒഞ്ചിയം കൃഷിഭവന്റ സഹകരണത്തോടെ നടത്തുന്ന കൃഷിയുടെ വിത്തുനടീൽ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് നിർവഹിച്ചു. കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് പ്രസിഡന്റ് ടി കെ ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. പി ശ്രീജിത്ത്, നിഷ കഴകപ്പുരയിൽ, അതുൽ വി എസ് എന്നിവർ പ്രസംഗിച്ചു. കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് സെക്രട്ടറി കെ.വി രാജേന്ദ്രൻ സ്വാഗതവും വില്ലേജ് കമ്മിറ്റി അംഗം പി.കെ ബേബി പ്രസീത നന്ദിയും പറഞ്ഞു. ഒഞ്ചിയം പുതിയെടുത്ത് താഴ വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയും തണ്ണിമത്തൻ കൃഷിയും ആരംഭിക്കുന്നത്.