മർകസ് സമ്മേളനം അരി കൈമാറി
Sunday 25 January 2026 12:39 AM IST
കുന്ദമംഗലം: ഫെബ്രുവരി അഞ്ചിന് നടക്കുന്ന മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ സനദ് ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി മർകസ് റൂബി ജൂബിലി 2018 ബാച്ച് സമാഹരിച്ച 100 ചാക്ക് അരി മർകസ് ആസ്ഥാനത്ത് എത്തിച്ചു. മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി വിഭവങ്ങൾ ഏറ്റുവാങ്ങി. പറവൂർ കുഞ്ഞുമുഹമ്മദ് സഖാഫി, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ദുൽകിഫിൽ സഖാഫി കാരന്തൂർ എന്നിവർ പങ്കെടുത്തു. സി.മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി. ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം പ്രഭാഷണം നടത്തി. സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ, മുഹമ്മദ് സഖാഫി കേളോത്ത്, ഷിബിലി ത്വാഹി സഖാഫി മഞ്ചേരി, അബ്ദുൽ നാസർ സഖാഫി കുറ്റാളൂർ, മുനീർ സഖാഫി അമ്പലപ്പാട്, ഉനൈസ് സഖാഫി മഞ്ചേരി, ഉബൈദ് സഖാഫി അൽ അസ്ഹരി, അൻസാർ സഖാഫി മായക്കര എന്നിവർ നേതൃത്വം നൽകി.