സ്വീകരണ പരിപാടിയും ആദരവും

Sunday 25 January 2026 12:40 AM IST

പള്ളുരുത്തി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സ്വീകരണവും ആദരവ് ചടങ്ങും ഫെബ്രുവരി ഒന്ന് വൈകിട്ട് 4 ന് കച്ചേരിപ്പടി കോർപ്പറേഷൻ പാർക്കിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ് ഉദ്ഘാടനം ചെയ്യും. കെ.കെ. നിഷാദ് അദ്ധ്യക്ഷനാകും. ടി.കെ. അഷറഫ്, കെ.എ. മനാഫ്, വി.എ. ശ്രീജിത്ത്, വിവേക് ഹരിദാസ്, ഹനീസ് മനക്കൽ, എസ്.ഐ. അജ്മൽ, തമ്പി സുബ്രഹ്മണ്യം, എൻ.ആർ. ശ്രീകുമാർ, ദീപംവൽസൻ, നിയാസ്, ഷെഫീക്ക്, സി.ആർ. ബിജു, റാഷിദ ഹുസൈൻ, ബാസ്റ്റിൻ ബാബു തുടങ്ങിയവർ സംബന്ധിക്കും. എസ്.എച്ച്.ഒ ഫൈസൽ, സി.എസ്. ഷിജു, ടി.എ. സിയാദ്, സലിം ഷുക്കൂർ, രാജീവ് പള്ളുരുത്തി, റിഡ്ജൻ റിബല്ലോ, മഞ്ജു നിഷാദ് എന്നിവരെ ആദരിക്കും.