ബൈത്തുറഹ്മ വീട് പ്രവൃത്തി ഉദ്ഘാടനം

Sunday 25 January 2026 12:00 AM IST
രാമനാട്ടുകര​ നഗരസഭ 19-​ ഡിവിഷൻ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിക്കുന്ന ​ ബൈത്തുറഹ്മ വീടിന്റ​ പ്രവർത്തനഫണ്ട്‌ 8 - ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ്​ എ പി എസ് കോയ അവർകളിൽ നിന്നും​ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ​ ഏറ്റുവാങ്ങി ഉ​ദ്ഘാടനം നിർവ്വഹിക്കുന്നു. ​

രാമനാട്ടുകര:​ രാമനാട്ടുകര മുനിസിപ്പൽ 19ാം ഡിവിഷൻ മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ നിർ​മ്മിച്ചു നൽകുന്ന ബൈത്തുറഹ്മ വീട് പ്രവൃത്തി ഉദ്ഘാടനം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർ​മ്മാണ കമ്മിറ്റി ചെയർമാൻ കുന്നത്തൂർ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി ഹംസകോയ, പി.കെ അസീസ് , പാച്ചീരി സൈതലവി, പാണ്ടികശാല മുജീബ് റഹ്മാൻ , പി.കെ അബ്ദുലത്തീഫ്, അനീസ് തോട്ടുങ്ങൽ , സത്താർ ഇളയേടത്ത് , പി നൗഫൽ, കെ.ടി ഹമീദ് , പാലക്കൽ റസാഖ് , ഹനീഫ പാണ്ടികശാല, അലി പാച്ചീരി, അഷ്റഫ് കോങ്ങയിൽ , ഗഫൂർ ഭാരത് , കെ.പി കമ്മദ്, സി മുഹമ്മദ് കോയ , കെ ടി ഉമ്മർ കോയ, പി ഇ സലാം, എ.പി സൈതലവികോയ ​എന്നിവർ പങ്കെടുത്തു.