ഉദ്ഘാടനം ചെയ്തു

Saturday 24 January 2026 8:29 PM IST
അബ്ദു സമദ് സമദാനി എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ ചെമ്മാംകുന്ന് പ്രദേശത്തെ മിനിമാസ്റ്റ് ലൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: അബ്ദു സമദ് സമദാനി എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ ചെമ്മാംകുന്ന് പ്രദേശത്തെ മിനിമാസ്റ്റ് ലൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ എൻ.പി.ഷിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.ടി.താഹിർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ പത്തിൽ അലി, ഷബ്ന നിഷാദ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.വി.ഹിളർ, ബ്ലോക്ക് മെമ്പർ ദിവ്യ മണികണ്ഠൻ, സുബ്രമണ്യൻ കറോള്ളി തുടങ്ങിയവർ പങ്കെടുത്തു.