സി.എം മെഗാ ക്വിസ്
Sunday 25 January 2026 1:29 AM IST
പാലക്കാട്:സി.എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മത്സരം ജനുവരി 30ന് പാലക്കാട് മേഴ്സി കോളേജിൽ നടക്കും. സ്‌കൂൾതല മത്സരങ്ങൾ രാവിലെ ഒമ്പതിനും കോളേജ് തല മത്സരങ്ങൾ ഉച്ചയ്ക്ക് 1.15നും ആരംഭിക്കും. സ്‌കൂൾ തല മത്സരത്തിൽ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 30 ടീമും, കോളേജ് തല മത്സരങ്ങളിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 94 ടീമും പങ്കെടുക്കും. ശരിയുത്തരം നൽകുന്ന കാണികൾക്കും സമ്മാനങ്ങൾ ഉണ്ട്. ഇന്ററാക്ടീവ് രീതിയിലായിരിക്കും മത്സരം നടക്കുക.