'ഔദ്യോഗിക  കൃത്യനിർവഹണത്തിൽ  വീഴ്ച  വരുത്തി'; വയനാട് ഡെപ്യൂട്ടി  കളക്ടർ  സി ഗീതയ്ക്ക് സസ്‌പെൻഷൻ

Saturday 24 January 2026 8:42 PM IST

കൽപറ്റ: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ സി ഗീതയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ നടപടി.

നൂൽപ്പുഴ വില്ലേജിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പത്ത് സെന്റ് ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ടാണ് ഗീതയ്‌ക്കെതിരെ പരാതി ഉയർന്നത്. ഈ ഭൂമി തരംമാറ്റുന്നതിനായി കെ ജെ ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടർ മനഃപൂ‌ർവം കാലതാമസം വരുത്തുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കെെക്കൂലി ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കെെകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.