@ നവീകരണം പുരോഗതിയിൽ സരോവരം ബയോപാർക്ക് അടുത്തമാസം തുറക്കും

Sunday 25 January 2026 12:23 AM IST
കോ​ഴി​ക്കോ​ട് ​സ​രോ​വ​രം​ ​ബ​യോ​പാ​ർ​ക്കി​ൽ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​പു​തി​യ​ ​പാ​ലം

കോഴിക്കോട്: ഏക്കറുകൾ വിസ്തൃതിയുള്ളതും നഗരത്തിലെത്തുന്നവരുടെ പ്രധാന വിനോദ വിശ്രമ കേന്ദ്രവുമായ സരോവരം ബയോ പാർക്ക് അടുത്തമാസം അവസാനത്തോടെ തുറന്നുകൊടുക്കും. ഓപ്പൺ എയർ തിയറ്റർ, നടപ്പാത, മഴ കൊള്ളാതിരിക്കാനുള്ള ഷെൽട്ടറുകൾ, ആളുകളെ ആകർഷിക്കും വിധം മരം കൊണ്ടുളള ചെറിയ പാലങ്ങൾ, കവാടം, ചുറ്റുമതിൽ എന്നിവയുടെ നവീകരണം പൂർത്തിയായി. കുട്ടികളുടെ പാർക്കിന്റെയും സെക്യൂരിറ്റി കാബിന്റെയും നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. പാർക്കിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി 40 ക്യാമറകൾ സ്ഥാപിക്കും. വിവിധ പരിപാടികൾക്കും മ റ്റുമായി ആളുകൾ എത്തിച്ചേരു ന്ന ഓപൺ സ്റ്റേജിന്റെ പ്രവൃത്തിയും മഴ നനയാതെ ഇരിക്കാനുള്ള ചെറുതും വലുതുമായ റെയിൻ ഷെൽട്ടറുകളും പൂർത്തി യായി. കഫറ്റീരിയ, അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. 2.19 കോടി രൂപ ചെലവിലാണ് പാർക്ക് നവീകരണം. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ പേരെ ആകർഷിക്കാനാകും. കോഴിക്കോട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികളെ സരോവരത്തേയ്ക്കും ആകർഷിക്കുകയാണ് ലക്ഷ്യം. ഏതു ചൂടിലും തണുപ്പുമാറാത്ത കാലാവസ്ഥയും പരിസ്ഥിതി സൗഹൃദവുമാണ് പാർക്കിന്റെ സവിശേഷത.

വിസ്തൃതി 200 ഏക്കർ

200 ഏക്കറിലധികം വിസ്തൃതിയുള്ള പ്രകൃതി രമണീയമായ സ്ഥലമാണ്. സരോവരം തണ്ണീർത്തടം ഇവിടെ നല്ല കാലാവസ്ഥയുണ്ടാക്കുന്നു. ജൈവ വൈവിദ്ധ്യങ്ങളുടെയും വിവിധ തരം കണ്ടലുകളുടെയും കേന്ദ്രവുമാണിവിടം. അതുകൊണ്ടുതന്നെ പാരിസ്ഥിതി പ്രധാന്യം കൂടുതലാണ്.