പുനഃപ്രതിഷ്ഠ ഉത്സവം
Sunday 25 January 2026 12:07 AM IST
പത്തനംതിട്ട: ഇലന്തൂർ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവം 26 മുതൽ 28 വരെ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ മുഖ്യകർമ്മികത്വം വഹിക്കും. 26ന് വൈകിട്ട് 5ന് പ്രസാദ പരിഗ്രഹണം. 27ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം. 28ന് രാവിലെ 8ന് പഞ്ചാരിമേളം, 10ന് പുനഃപ്രതിഷ്ഠ. ക്ഷേത്ര ഉത്സവം 26ന് കൊടിയേറി മാർച്ച് 7ന് സമാപിക്കും. ഇലന്തൂർ പടേനിക്ക് 23ന് ചൂട്ടുവയ്പ് നടക്കും. മാർച്ച് 5നാണ് വല്യപടേനി. പത്രസമ്മേളനത്തിൽ പ്രസിഡന്റ് മോഹനൻ നായർ, സെക്രട്ടറി രഞ്ജൻ ടി.രാജ്, ജയൻ നന്ദനം, സോമരാജൻ പൈങ്കൽ, സജി തെക്കുംകര എന്നിവർ പങ്കെടുത്തു.