വൈദ്യുതി പോസ്റ്റ് തകർന്നു
Sunday 25 January 2026 12:08 AM IST
പ്രമാടം: അജ്ഞാത വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രമാടത്ത് പന്ത്രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച രാത്രിയിലാണ് പ്രമാടം മറൂർ തകിടിയത്ത് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. സീപത്തെ സി.സി ടി.വി ക്യാമറയിൽ നിന്ന് പിക് അപ്പ് വാനാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ല. ഇടിച്ച വാഹനം പിന്നോട്ടെടുത്ത് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിലും നമ്പർ വ്യക്തമല്ല. ഇന്നലെ ഉച്ചയോടെയാണ് പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചത്.