വാർഷിക കലശപൂജ

Sunday 25 January 2026 12:11 AM IST

ഇളമണ്ണൂർ: മാവിള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വാർഷിക കലശപൂജയും തൈപ്പൂയ ഉത്സവും കാവടി ഘോഷയാത്രയും. 30ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് കലശ പൂജ, കലശാഭിഷേകം, ഭസ്മാഭിഷേകം, ക്ഷേത്രം തന്ത്രി വാമനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം. ഫെബ്രുവരി 1ന് തൈപ്പൂയ മഹോത്സവവും കാവടി ഘോഷയാത്രയും. രാവിലെ ഗണപതി ഹോമം, പൊങ്കാല, 7.30ന് അൻപൊലി, തുടർന്ന് സക്ന്ദപുരാണ പാരായണം, വൈകിട്ട് 4.30ന് കാവടി ഘോഷയാത്ര, വൈകിട്ട് 5.30ന് പുഷ്പാഭിഷേകം. ദീപാരാധനയ്ക്ക് ശേഷം കൈക്കൊട്ടിക്കളിയും ഭജനയും.