വികസന രേഖ കൈമാറി

Sunday 25 January 2026 12:12 AM IST

ആറന്മുള: പ്രദേശിക വികസന സ്വപ്നങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ 'ജനകീയ വികസന രേഖ' തദ്ദേശ ഭരണസമിതികൾക്ക് കൈമാറി വികസന വേദി. പുല്ലാട് അമൃതധാര ഗോശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വികസന വേദി കോൺക്ലേവുകളിൽ നിന്ന് ലഭിച്ച ജനാഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് വികസന രേഖ തയ്യാറാക്കിയത്. ഒന്നാംഘട്ടമായി ആറന്മുളയുടെ പരിസര ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് കോൺക്ലേവുകൾ സംഘടിപ്പിച്ചത്. അമൃതധാര ചെയർമാൻ അജയകുമാർ വല്യുഴത്തിൽ നേതൃത്വം നൽകി. കോൺക്ലേവുകൾ വീണ്ടും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.