ജോട്ടാഷീൽഡ് എറ്റേണ വിപണിയിൽ

Sunday 25 January 2026 12:13 AM IST

കൊച്ചി: സെൽഫ് ക്ലീനിംഗ് സാങ്കേതികവിദ്യയുമായി പ്രീമിയം എക്സ്റ്റീരിയർ പെയിന്റ് 'ജോട്ടാഷീൽഡ് എറ്റേണ' ജോട്ടൂൺ പെയിന്റ്‌സ് ഇന്ത്യ വിപണിയിലിറക്കി. ചുവരുകളിൽ പൊടിപടലങ്ങൾ പിടിക്കുന്നത് തടയുകയും മഴവെള്ളത്തിൽ അഴുക്കുകൾ സ്വയം കഴുകിക്കളയുകയും ചെയ്യുന്ന പെയിന്റാണിത്.

12 വർഷത്തെ വാറന്റി നൽകുന്ന ഉത്പന്നം 500ൽ അധികം നിറങ്ങളിൽ ലഭിക്കുമെന്ന് ജോട്ടൂൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ വിപണി വികസിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.