പ്രഥമാദ്ധ്യാപക ശില്പശാല
Sunday 25 January 2026 12:13 AM IST
പത്തനംതിട്ട: സർവശിക്ഷാ കേരളയുടെയും കുസാറ്റിന്റെയും നേതൃത്വത്തിൽ ക്രിയേറ്റീവ് കോർണർ പദ്ധതിയിൽ ഉൾപ്പെട്ട പ്രഥമാദ്ധ്യാപകരുടെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ പാഠപുസ്തക ആശയങ്ങളുമായി ഉൾക്കൊള്ളുന്ന നൂതന പദ്ധതിയാണിത്. പഠനം രസകരവും പ്രായോഗികവുമാക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എസ്.എസ്.കെ പ്രോഗ്രാം ഓഫീസർമാർ ക്ലാസുകൾ നയിച്ചു. വിവിധ സബ് ജില്ലകളിലെ എ.ഇ.ഒമാർ പങ്കെടുത്തു. പത്തനംതിട്ട ബി.ആർ.സിയിലെ ബി.പി.സി കെ.ആർ.ശോഭന നന്ദി പറഞ്ഞു.