വർമ്മ ഹോംസ് സെലിബ്രേഷൻ ഒഫ് ലെഗസി കൊച്ചിയിൽ

Sunday 25 January 2026 12:15 AM IST

കൊച്ചി: പ്രമുഖ ബിൽഡറായ വർമ്മ ഹോംസ് സെലിബ്രേഷൻ ഒഫ് ലെഗസി എന്ന പേരിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷത്തിൽ അഞ്ച് പുതിയ പ്രൊജക്ടുകൾ കൈമാറും. ഇതോടൊപ്പം പുതിയ നാല് പദ്ധതികളും പ്രഖ്യാപിക്കും. ഒൻപത് വർഷത്തിനിടെ 30 പ്രൊജക്ടുകളുമായി കേരളത്തിലെ ഏറ്റവും വിശ്വസ്തയുള്ള ബിൽഡറാകാൻ കഴിഞ്ഞെന്ന് മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ പറഞ്ഞു. ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്രയാണ് മുഖ്യാതിഥി. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആർക്കിടെക്ട് ജി. ശങ്കർ, റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. ജി.എൻ രമേശ് എന്നിവരും പങ്കെടുക്കും.