ഭാഷാപഠനകേന്ദ്രം വാർഷികാഘോഷം
Sunday 25 January 2026 12:15 AM IST
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി.രാമൻ നായർ ഭാഷാപഠനകേന്ദ്രം പതിനൊന്നാം വാർഷികാഘോഷം 26ന് നടക്കും. അയ്യപ്പസേവാ സംഘം ഹാളിൽ വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം ഫിഷറീസ് - സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഭാഷാപഠനകേന്ദ്രം അദ്ധ്യക്ഷൻ ഡോ. ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനാകും. സംസ്ഥാന മാതൃഭാഷാദ്ധ്യാപക പുരസ്കാരം ആർ.രേഖയ്ക്ക് മന്ത്രി സമർപ്പിക്കും. ഭാഷാ നൈപുണി മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. അക്ഷര ശ്ലോക സദസ്, സാഹിത്യ സദസ്, കാവ്യാഞ്ജലി, ഗാനസന്ധ്യ തുടങ്ങിയവ അരങ്ങേറും.