പെൻഷണേഴ്സ് കൗൺസിൽ
Sunday 25 January 2026 12:16 AM IST
പത്തനംതിട്ട: പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.മൃണാൾസെൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി ആർ.ബാലനുണ്ണിത്താൻ, ജില്ലാ സെക്രട്ടറി തുളസീധരൻ നായർ, ട്രഷറർ ഡോ.എം.രാജൻ, സംസ്ഥാന കമ്മിറ്റിയംഗം എം.അയൂബ്, ജോ.കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, മൻമഥൻനായർ, ജി.സദാശിവൻ, എം.എം.എബ്രഹാം, റഹ്മത്തുള്ള റാവുത്തർ, പി.എസ്.ജീമോൻ, വിശ്വനാഥക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.