അവയവ മാറ്റത്തിൽ തിളങ്ങി അപ്പോളോ ആശുപത്രി

Sunday 25 January 2026 12:18 AM IST

കൊച്ചി: ഹൃദയം, ശ്വാസകോശം. ഇ.സി.എം.ഒ രോഗികളുടെ അവയവമാറ്റ മേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി ചെന്നൈ അപ്പോളോ ആശുപത്രി ദേശീയ തലത്തിൽ ശ്രദ്ധേയമാകുന്നു. ദേശീയ, രാജ്യാന്തര തലത്തിൽ പരിചയ സമ്പത്തുള്ള ആശുപത്രിയിലെ ഡോക്‌ടർമാരുടെ ടീം ഇതുവരെ അറുനൂറിലധികം ഹൃദയ, ശ്വാസകോശ മാറ്റിവെക്കൽ സർജികൾ നടത്തിയിട്ടുണ്ട്. അതീവ സങ്കീർണമായ രോഗാവസ്ഥകൾ പോലും കൈകാര്യം ചെയ്യുന്ന വിപുല സംവിധാനമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുള്ളത്. ആശുപത്രിയിലെ ചികിത്സയിലൂടെ പുതു ജീവൻ ലഭിച്ച രോഗികളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു.