കേരളത്തിൽ പുതിയ ജി. സി.സി സിറ്റികൾ വരുന്നു

Sunday 25 January 2026 12:19 AM IST

കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥാപിക്കുമെന്ന് പി. രാജീവ്

കളമശേരി: തിരുവനന്തപുരത്തും കൊച്ചിയിലും ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ്(ജി.സി.സി) സിറ്റി സ്ഥാപിക്കുന്നതിന് ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തിൽ നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൊത്തം

1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് താത്പര്യം ലഭിച്ചത്. അമേരിക്ക, യു.കെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി , ഡാറ്റാസെന്റർ, എമർജിംഗ് ടെക് നോളജി മേഖലയിലെ കമ്പനികളാണ് ആദ്യ ഘട്ട ചർച്ചകൾ നടത്തിയത്.

വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാന നിക്ഷേപ താത്പര്യങ്ങൾ(രൂപയിൽ)

രാംകി ഇൻഫ്രാസ്ട്രക്‌ചർ - 6000 കോടി

റിസസ് റ്റൈനബിലിറ്റി - 1000 കോടി

ഇൻസ്റ്റ പേ സിനർജീസ് 100 കോടി

ബൈദ്യനാഥ് ബയോഫ്യൂവൽസ് - 1000 കോടി

ലിങ്ക് എനർജി-1000 കോടി

സിഫി ടെക്നോളജീസ് - 1000 കോടിട

ഡെൽറ്റ എനർജി 1600 കോടി

ഗ്രീൻകോ ഗ്രൂപ്പ് - 10000 കോടി

ജെനസിസ് ഇൻഫ്രാസ്ട്രക്‌ചർ -1300 കോടി

കാനിസ് ഇൻ്റർനാഷണൽ -2500 കോടി

സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി - 1000 കോടി