മുൻകാല പ്രാബല്യത്തോടെയുള്ള പാരിസ്ഥിതിക അനുമതിക്കെതിരെ ഹർജി

Sunday 25 January 2026 12:00 AM IST

ന്യൂഡൽഹി: വികസന പദ്ധതികൾക്കടക്കം മുൻകാല പ്രാബല്യത്തോടെ പാരിസ്ഥിതിക അനുമതി നൽകുന്നതിനെതിരെ മുതി‌ർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീംകോടതിയെ സമീപിച്ചു. പാരിസ്ഥിതിക അനുമതിയില്ലാതെ ആരംഭിച്ച വൻകിട പദ്ധതികൾക്ക് ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകാൻ കഴിയുന്ന കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ നവംബർ 18ലെ ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ ഹ‌ർജിയിൽ ആവശ്യപ്പെട്ടു. അത്തരം അനുമതികൾ നിയമവിരുദ്ധവും പൊതുജനാരോഗ്യത്തിന് ഹാനികരവുമാണെന്ന് വ്യക്തമാക്കി.