ടി.ഐ.മധുസൂദനൻ ഇനി മത്സരിക്കരുത്: വി.കുഞ്ഞികൃഷ്ണൻ

Sunday 25 January 2026 12:00 AM IST

കണ്ണൂർ: പാർട്ടിക്കും പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനനുമെതിരെ വീണ്ടും വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് വെട്ടിച്ച മധുസൂദനൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കളങ്കിതർ മത്സരിക്കരുത്. പാർട്ടി നിലപാടെന്തെന്ന് കണ്ടറിയണം. അഞ്ചുവർഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പുമായി വെളിപ്പെടുത്തലിനെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ആരുടെയും പേര് പരാമർശിക്കാൻ ഉദേശിച്ചിട്ടില്ല. മൂന്ന് പിരിവും നടന്ന കാലത്ത് ടി.ഐ.മധുസൂദനൻ ആയിരുന്നു ഏരിയാ സെക്രട്ടറി. സ്വാഭാവികമായി ഉത്തരവാദപ്പെട്ട ആളെന്ന നിലയിൽ മധുസൂദനൻ മറുപടി പറയേണ്ടിവരും. കൃത്യമായ വിവരങ്ങൾ ഇല്ലാതെ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റർ

വി.കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് പോസ്റ്ററിലുള്ളത്. കഴുത്തിനുനേരെ വടിവാൾ വരുന്ന നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു?കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു? തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു? ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും എന്നാണ് പോസ്റ്ററുകളിലെ വരികൾ. തനിക്കെതിരെ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

ര​ക്ത​സാ​ക്ഷി​ ​ഫ​ണ്ട് ​ത​ട്ടി​പ്പ് പൊ​ലീ​സ് ​കേ​സെ​ടു​ക്ക​ണം: സ​ണ്ണി​ ​ജോ​സ​ഫ്

ക​ണ്ണൂ​ർ​:​ ​പ​യ്യ​ന്നൂ​ർ​ ​ധ​ന​രാ​ജ് ​ര​ക്ത​സാ​ക്ഷി​ ​ഫ​ണ്ട് ​തി​രി​മ​റി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നു​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്.​ ​പാ​ർ​ട്ടി​ ​ഇ​ക്കാ​ര്യം​ ​അ​ന്വേ​ഷി​ച്ചു​ ​ത​ള്ളി​യ​താ​ണെ​ന്ന​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​രാ​ഗേ​ഷി​ന്റെ​ ​പ്ര​സ്താ​വ​ന​ ​അ​പ​ഹാ​സ്യ​മാ​ണ്.​ ​വ​യ​നാ​ട് ​ഫ​ണ്ട് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​പേ​രി​ലാ​ണു​ള്ള​ത്.​ ​അ​തി​ന് ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​ ​മാ​വോ​യി​സ്റ്റ് ​പാ​ർ​ട്ടി​ ​എ​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ​ക്കേ​സി​ലെ​ ​പ്ര​തി​ക്കൊ​പ്പം​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​നി​ന്ന​തി​ൽ​ ​കു​ഴ​പ്പ​മെ​ന്താ​ണ്.​ ​ആ​ ​ചി​ത്രം​ ​എ​ടു​ത്ത​കാ​ല​ത്ത് ​അ​ടൂ​ർ​ ​പ്ര​കാ​ശി​ന് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള​ ​അ​ധി​കാ​ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​അ​ദ്ദേ​ഹ​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ത്ത​തി​ന​ർ​ത്ഥം​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​കു​ഴ​പ്പ​ക്കാ​ര​ന​ല്ലെ​ന്നാ​ണ​ല്ലോ.​ ​എ​സ്.​ഐ.​ടി​യു​ടെ​ ​വീ​ഴ്ച​യാ​ണ് ​കേ​സി​ൽ​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കു​ന്ന​തു​ ​വൈ​കാ​ൻ​ ​കാ​ര​ണം.​ ​അ​ന്വേ​ഷ​ണ​ ​വീ​ഴ്ച​യ്‌​ക്കെ​തി​രെ​ 27​ന് ​ത​ല​സ്ഥാ​ന​ത്ത് ​പ്ര​തി​ഷേ​ധ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കും.​ ​തു​ട​ർ​ന്ന് ​മൂ​ന്നു​ ​ദി​വ​സം​ ​ജി​ല്ല​ക​ളി​ലും​ ​പ്ര​തി​ഷേ​ധ​ ​സ​ദ​സ് ​ന​ട​ത്തും.