ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കണം : എ.എച്ച്.എസ്.ടി.എ

Saturday 24 January 2026 11:45 PM IST
എ.എച്ച്.എസ്.ടി.എ പത്തനംതിട്ട ജില്ലാസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഹയർസെക്കൻഡറി മേഖലയിലെ അദ്ധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കരുതെന്നും എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ചാന്ദിനി.പി അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽസെക്രട്ടറി എസ്. മനോജ്‌ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബ്രീസ് എം.രാജ്‌. സംസ്ഥാന സെക്രട്ടറിമാരായ ഡോ.ജെ.ഉണ്ണികൃഷ്ണൻ, മീന എബ്രഹാം. സംസ്ഥാന പ്രിൻസിപ്പൽ ഫോറം കൺവീനർ ജയ മാത്യൂസ്, ജില്ലാ സെക്രട്ടറി ഡോ.അനിത ബേബി, പ്രിൻസിപ്പൽമാരായ ജിജി മാത്യു സ്‌കറിയ, ഡോ.ജേക്കബ് എബ്രഹാം, ജോൺ കെ.തോമസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രേഷ്മ എസ്, ബിനു ചെറിയാൻ, സിമി മാത്യൂസ് ,ദീപ്തി ഐ.പി,ഡോ.രമ്യ, ഡാലിയ ജോമോൻ, ജ്യോതിസ് എസ്. ഐസി അന്ന കോശി. ടീന എബ്രഹാം, ശശികല എസ്, സാമൂഹ്യ പ്രവർത്തകൻ ഫാ.ഡോ.റിഞ്ചു പി.കോശി, ഡോ.എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും യാത്രയയപ്പു നൽകി. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ എസ്.വി.ജി.വി.എച്.എസ്.എസ് സ്കൂളിനുള്ള അനോമോദനം പ്രിൻസിപ്പൽ ശ്രീജ ഏറ്റുവാങ്ങി. എയ്‌ഡഡ്‌ ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായി ഡോ.അനിത ബേബി (ജില്ലാ പ്രസിഡന്റ്‌),രേഷ്മ എസ് (ജില്ലാ സെക്രട്ടറി),ഡാലിയ ജോമോൻ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.